ഇന്ത്യൻ റെയിൽവേയിൽ 3624 ഒഴിവുകൾ ; യോഗ്യത പത്താം ക്ലാസ്

Job Vacancies in Indian Railways

ഇന്ത്യൻ റെയിൽവേയിൽ  3624 ഒഴിവുകൾ ; യോഗ്യത പത്താം ക്ലാസ്

മുംബൈ ആസ്ഥാനമായുള്ള വെസ്റ്റേൺ റെയിൽവേ അപ്രന്റിസ് ട്രെയിനികളുടെ 3624 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. വെസ്റ്റേൺ റെയിൽവേക്ക് കീഴിലുള്ള വിവിധ ഡിവിഷനുകളിലും വർക്ക്ഷോപ്പു കളിലുമാണ് അവസരം. ഒരുവർ ഷമാണ് പരിശീലന കാലയളവ്. പരിശീലനം പൂർത്തിയാക്കുന്നവ രെ ലെവൽ 1 തസ്തികകളിലേക്കു ള്ള നേരിട്ടുള്ള നിയമനത്തിൽ 20 ശതമാനം ഒഴിവുകളിലേക്ക് പരിഗണിക്കും.
യോഗ്യതാപരീക്ഷയിൽ നേടിയ മാർക്കിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.
ഒഴിവുള്ള ട്രേഡുകൾ
ഫിറ്റർ, വെൽഡർ, ടർണർ, മെഷിനിസ്റ്റ്, കാർപെന്റർ, പെയിന്റർ, മെക്കാനിക് (ഡീസൽ), മെക്കാനിക് (മോട്ടോർ വെഹിക്കിൾ), പ്രോ ഗ്രാമിങ് & സിസ്റ്റം അഡ്മിനിസ്ട്രേ ഷൻ അസിസ്റ്റന്റ്, ഇലക്ട്രീഷ്യൻ,മെക്കാനിക്, പൈപ്പ് ഫിറ്റർ, പ്ലംബർ, ഡ്രാഫ്റ്റ്സ്മാൻ (സിവിൽ), സ്റ്റെ നോഗ്രാഫർ (ഇംഗ്ലീഷ്).
യോഗ്യത
50 ശതമാനം മാർക്കോടെ പത്താം ക്ലാസ് വിജയവും ബന്ധപ്പെട്ട ട്രേഡിൽ എൻ.സി. വി.ടി. എസ്.സി.വി.ടി. അംഗീകൃത ഐ.ടി.ഐ. സർട്ടിഫിക്കറ്റും.
പ്രായം
2023 ജൂലായ് 26-ന് 15-24. അപേക്ഷകർ 1999 ജൂലായ് 26-നും 2008 ജൂലായ് 26-നും മധ്യേ.
SC-ST ക്കാർക്ക് 5 വർഷത്തെയും ഒ.ബി. സി. വിഭാഗക്കാർക്ക് 3 വർഷത്തെയും ഭിന്നശേഷിക്കാർക്ക് 10 വർഷത്തെയും ഇളവ് അനുവദിക്കും. വിമുക്തഭടർക്ക് അധികമായി 10 വർഷത്തെ ഇളവ് നൽകും.
അപേക്ഷ: www.rrc-wr.com എന്ന വെബ്സൈറ്റിലൂടെ ജൂൺ 27 മുതൽ ഓൺലൈനായി അപേക്ഷിക്കാം.
യോഗ്യതാ സർട്ടിഫിക്കറ്റുകളും മറ്റ് അനുബന്ധ രേഖകളും അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം.
100 രൂപയാണ് അപേ ക്ഷാഫീസ്. വനിതകൾക്കും എസ്. സി., എസ്.ടി., ഭിന്നശേഷി വിഭാഗക്കാർക്കും ഫീസില്ല.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി
ജൂലായ് 27