ഗ്രാമീണ ബാങ്കുകളില്‍ 8812 ജോലി ഒഴിവുകള്‍ ; യോഗ്യത ബിരുദം

8812 job vacancies in rural banks

ഗ്രാമീണ ബാങ്കുകളില്‍ 8812 ജോലി ഒഴിവുകള്‍ ; യോഗ്യത ബിരുദം

ഇന്ത്യയിലെ വിവിധ ബാങ്കുകളില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Institute of Banking Personnel Selection (IBPS)  ഇപ്പോള്‍ Officers (Scale-I, II & III) and Office Assistants (Multipurpose)  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക് ഇന്ത്യയിലെ വിവിധ ബാങ്കുകളില്‍ Officers (Scale-I, II & III) and Office Assistants (Multipurpose) പോസ്റ്റുകളിലായി മൊത്തം 8812 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി  അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ വിവിധ ബാങ്കുകളില്‍  ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 ജൂണ്‍ 1  മുതല്‍ 2023 ജൂണ്‍ 21  വരെ അപേക്ഷിക്കാം.

പ്രായം

ഓഫീസ് അസിസ്റ്റന്റ് (മൾട്ടി പർപ്പസ്)-18-28, ഓഫീസർ (സ്കെയിൽ-1) 18-30, ഓഫീസർ (സ്കെയിൽ-II)21-32, ഓഫീസർ (സ്കെയിൽ-III)21-40 എന്നിങ്ങനെയാണ് ഓരോ തസ്തികയിലെയും പ്രായപരിധി. 2023 ജൂൺ 1 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുക. ഉയർന്ന പ്രായപരിധയിൽ എസ്.സി/, എസ്.ടി. വിഭാഗക്കാർക്ക് അഞ്ചുവർഷത്തെയും ഒ.ബി.സി. വിഭാഗക്കാർക്ക് മൂന്നുവർഷത്തെയും ഭിന്നശേഷിക്കാർക്ക് 10 വർഷത്തെയും ഇളവ് ലഭിക്കും. ഓഫീസ് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കുന്ന വിധവകൾക്കും പുനർവിവാഹിതരാവാത്ത വിവാഹമോചിതകൾക്കും ജനറൽ 35 വയസ്സുവരെ (ഒ.ബി.സി.-38, എസ്.സി., എസ്.ടി.-40) ഇളവ് ലഭിക്കും. വിമുക്തഭടന്മാർക്കും നിയമാനുസൃത വയസ്സിളവുണ്ട്.

യോഗ്യത
ഓഫീസ് അസിസ്റ്റന്റ്

ഏതെങ്കിലും വിഷയത്തിൽ ബിരുദം. കംപ്യൂട്ടർപരിജ്ഞാനമുള്ളവർക്ക് മുൻഗണന ലഭിക്കും.

ഓഫീസർ സ്കെയിൽ-I (അസിസ്റ്റന്റ് മാനേജർ)

ഏതെങ്കിലും വിഷയത്തിൽ ബിരുദം. അഗ്രികൾച്ചർ, ഹോർട്ടികൾച്ചർ, ഫോറസ്ട്രി, ആനിമൽ ഹസ്ബെൻഡറി, വെറ്ററിനറി സയൻസ്, അഗ്രികൾച്ചറൽ എൻജിനീയറിങ്, പിസികൾച്ചർ, അഗ്രികൾച്ചറൽ മാർക്കറ്റിങ് ആൻഡ് കോ-ഓപ്പറേഷൻ, ഇൻഫർമേഷൻ ടെക്നോളജി, മാനേജ്മെന്റ്, ലോ, ഇക്കണോമിക്സ്, അക്കൗണ്ടൻസി എന്നീ വിഷയങ്ങൾക്ക് മുൻഗണന ലഭിക്കും. കംപ്യൂട്ടർപരിജ്ഞാനമുള്ളവർക്കും മുൻഗണനയുണ്ടായിരിക്കും.

ഓഫീസർ സ്കെയിൽ I,ജനറൽ ബാങ്കിങ് ഓഫീസർ (മാനേജർ)

50 ശതമാനം മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ ബിരുദവും ബാങ്കുകളിലോ ഫിനാൻഷ്യൽ ഇൻസ്റ്റിറ്റിയൂഷനുകളിലോ രണ്ടുവർഷത്തെ പ്രവർത്തനപരിചയം. ബാങ്കിങ്, ഫിനാൻസ്, മാർക്കറ്റിങ്, അഗ്രികൾച്ചർ, ഹോർട്ടികൾച്ചർ, ഫോറസ്ട്രി, ആനിമൽ ഹസ്ബെൻഡറി, വെറ്ററിനറി സയൻസ്, അഗ്രികൾച്ചറൽ എൻജിനീയറിങ്, പിസികൾച്ചർ, അഗ്രികൾച്ചറൽ മാർക്കറ്റിങ് ആൻഡ് കോ ഓപ്പറേഷൻ, ഇൻഫർമേഷൻ ടെക്നോളജി, മാനേജ്മെന്റ്, ലോ, ഇക്കണോമിക്സ്, അക്കൗണ്ടൻസി എന്നീ വിഷയങ്ങളിൽ ബിരുദം നേടിയർക്ക് മുൻഗണന ലഭിക്കും.

ഓഫീസർ സ്കെയിൽ-II (സ്പെഷ്യലിസ്റ്റ് ഓഫീസേഴ്സ് (മാനേജർ)

ഇലക്ട്രോണിക്സ്, കമ്യൂണിക്കേഷൻ, കംപ്യൂട്ടർ സയൻസ്, ഐ.ടി.യിൽ 50 ശതമാനം മാർക്കോടെയുള്ള ബിരുദവും ഒരുവർഷത്തെ പ്രവർത്തനപരിചയവും. അല്ലെങ്കിൽ ചാർട്ടേഡ് അക്കൗണ്ടൻസ് ഓഫ് ഇന്ത്യയിൽനിന്നുള്ള സി.എ.യും ചാർട്ടേഡ് അക്കൗണ്ടന്റായി ഒരുവർഷത്തെ പ്രവർത്തനപരിചയവും. അല്ലെങ്കിൽ 50 ശതമാനം മാർക്കോടെയുള്ള നിയമബിരുദവും അഭിഭാഷകനായോ ബാങ്ക്/ ഫിനാൻഷ്യൽ ഇൻസ്റ്റിറ്റിയൂഷനുകളുടെ ലോ ഓഫീസറായോ രണ്ടുവർഷത്തെ പ്രവർത്തനപരിചയവും. അല്ലെങ്കിൽ സി.എ./ എം.ബി.എ.യും (ഫിനാൻസ്) ഒരുവർഷത്തെ പ്രവർത്തനപരിചയവും. എം.ബി.എ.യും (മാർക്കറ്റിങ്) ഒരുവർഷത്തെ പ്രവർത്തനപരിചയവും. 50 ശതമാനം മാർക്കോടെ അല്ലെങ്കിൽ അഗ്രികൾച്ചർ/ ഹോർട്ടികൾച്ചർ/ ഡയറി/ ആനിമൽ ഹസ്ബെന്ററി/ ഫോറസ്ട്രി/ വെറ്ററിനറി സയൻസ്, അഗ്രികൾച്ചറൽ എൻജിനീയറിങ്, പിസികൾച്ചർ എന്നിവയിലൊന്നിൽ ബിരുദം/ തത്തുല്യവും രണ്ടുവർഷത്തെ പ്രവർത്തനപരിചയവും.

ഓഫീസർ സ്കെയിൽ-III (സീനിയർ മാനേജർ)

50 ശതമാനം മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ നേടിയ ബിരുദം/ തത്തുല്യം, ബാങ്ക്/ ഫിനാൻഷ്യൽ ഇൻസ്റ്റിറ്റിയൂഷനിൽ ഓഫീസർ തസ്തികയിൽ അഞ്ചുവർഷത്തെ പ്രവർത്തനപരിചയം. ബാങ്കിങ്, ഫിനാൻസ്, മാർക്കറ്റിങ്, അഗ്രികൾച്ചർ, ഹോർട്ടികൾച്ചർ, ഫോറസ്ട്രി, ആനിമൽ ഹസ്ബെൻഡറി, വെറ്ററിനറി സയൻസ്, അഗ്രികൾച്ചറൽ എൻജിനീയറിങ്, പിസികൾച്ചർ, അഗ്രികൾച്ചറൽ മാർക്കറ്റിങ് ആൻഡ് കോ-ഓപ്പറേഷൻ, ഇൻഫർമേഷൻ ടെക്നോളജി, മാനേജ്മെന്റ്, ലോ, ഇക്കണോമിക്സ്, അക്കൗണ്ടൻസി എന്നിവയിൽ ഡിഗ്രിയോ ഡിപ്ലോമയോ ഉള്ളവർക്ക് മുൻഗണന ലഭിക്കും.

അപേക്ഷാഫീസ്

എസ്.സി., എസ്.ടി., ഭിന്നശേഷി വിഭാഗക്കാർക്ക് 175 രൂപ, മറ്റുള്ളവർക്ക് 850 രൂപ. ഫീസ് ഓൺലൈനായി അടയ്ക്കണം.

പരീക്ഷ

ഓഫീസ് അസിസ്റ്റന്റ്, ഓഫീസർ സ്കെയിൽ-ക തസ്തികകളിലേക്ക് പ്രിലിമിനറി പരീക്ഷയും മെയിൻ പരീക്ഷയും ഉണ്ടാവും. ഓൺലൈനായി നടത്തുന്ന പരീക്ഷ ഒബ്ജക്ടീവ് മാതൃകയിലായിരിക്കും. ഓഫീസ് അസിസ്റ്റന്റിന് റീസണിങ്, ന്യൂമറിക്കൽ എബിലിറ്റി എന്നിവയും ഓഫീസർ സ്കെയിൽ കന് റീസണിങ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ് എന്നിവയുമായിരിക്കും വിഷയങ്ങൾ. 80 മാർക്കിനായിരിക്കും പരീക്ഷ. 45 മിനിറ്റാണ് സമയം. ഇംഗ്ലീഷ്, ഹിന്ദി എന്നിവയ്ക്കുപുറമേ മലയാളത്തിലും ചോദ്യങ്ങൾ ലഭിക്കും. തെറ്റുത്തരത്തിന് നാലിലൊന്ന് നെഗറ്റീവ് മാർക്കുണ്ടാവും. ഓഫീസർ സ്കെയിൽ-2, ഓഫീസർ സ്കെയിൽ-3 തസ്തികകളിലേക്ക് ഒറ്റഘട്ട പരീക്ഷയേ ഉണ്ടാവൂ. 200 മാർക്കിനായിരിക്കും ഈ തസ്തികകളിലെ പരീക്ഷ. ഹിന്ദി, ഇംഗ്ലീഷ് എന്നിവയായിരിക്കും ഈ പരീക്ഷയുടെ മാധ്യമങ്ങൾ. സിലബസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിലെ വിജ്ഞാപനത്തിൽ ലഭിക്കും.

കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ

പ്രിലിമിനറി പരീക്ഷയ്ക്ക് കേരളത്തിൽ ആലപ്പുഴ, കണ്ണൂർ, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശ്ശൂർ എന്നിവിടങ്ങളിൽ കേന്ദ്രങ്ങളുണ്ടാവും. സിംഗിൾ/ മെയിൻ പരീക്ഷയ്ക്ക് കൊച്ചിയും കോഴിക്കോടും തിരുവനന്തപുരവും പരീക്ഷാകേന്ദ്രങ്ങളായിരിക്കും.

അപേക്ഷ

ഒരാൾക്ക് രണ്ട് തസ്തികയ്ക്കുവരെ അപേക്ഷിക്കാം. ഓഫീസർ (മൾട്ടി പർപ്പസ്) തസ്തികയ്ക്കും ഓഫീസർതസ്തികയിലെ സ്കെയിൽ 1, 2, 3 എന്നിവയിൽ ഏതെങ്കിലും ഒന്നിനുമാണ് അപേക്ഷിക്കാനാവുക. ഇവർ വെവ്വേറെ ഫീസ് അടയ്ക്കണം. ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷയോടൊപ്പം ഒപ്പ്, ഫോട്ടോ, കൈകൊണ്ട് എഴുതിയ സത്യപ്രസ്താവന എന്നിവ വിജ്ഞാപനത്തിൽ നിർദേശിച്ചിരിക്കുന്ന മാതൃകയിൽ അപ്ലോഡ്ചെയ്യണം. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനത്തിനും അപേക്ഷ സമർപ്പിക്കുന്നതിനും www.ibps.inഎന്ന വെബ്സൈറ്റ് സന്ദർശിക്കുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി

ജൂൺ 21.