ഗുരുവായൂർ ക്ഷേത്രത്തിൽ സോപാനം കാവൽ,വനിതാ സെക്യൂരിറ്റി ഗാർഡ് തസ്തികകളിലേക്ക് ഈശ്വരവിശ്വാസികളായ ഹിന്ദുക്കളിൽനിന്ന് അപേക്ഷ ക്ഷണിച്ചു.
കരാർ നിയമനമായിരിക്കും.
ഒഴിവ് - 27
സോപാനം കാവൽ
ഒഴിവുകളുടെ എണ്ണം :15
(എസ്.സി./ എസ്.ടി. വിഭാഗക്കാർക്ക് 10% സംവരണം ലഭിക്കും)
നിയമനകാലാവധി ആറുമാസം.
യോഗ്യത
ഏഴാംക്ലാസ് ജയം.
മികച്ച ശാരീരികക്ഷമതയുള്ള പുരുഷന്മാരായിരിക്കണം. (അസി. സർജനിൽ കുറയാത്ത ഗവൺമെന്റ് ഡോക്ടറുടെ മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഹാജരാക്കണം).
നല്ല കാഴ്ചശക്തിയുണ്ടായിരിക്കണം.
പ്രായപരിധി
30-50 വയസ്സ് (01-01-2022 അടിസ്ഥാനമാക്കി)
ശമ്പളം
15,000 രൂപ.
വനിതാ സെക്യൂരിറ്റി ഗാർഡ്
ഒഴിവുകളുടെ എണ്ണം : 12
നിയമന കാലാവധി ആറുമാസം.
യോഗ്യത
ഏഴാംക്ലാസ് ജയം.
ശാരീരിക അംഗവൈകല്യമില്ലാത്തവരായിരിക്ക ണം (അസി.സർജനിൽ കുറയാത്ത ഗവൺമെന്റ് ഡോക്ടറുടെ മെഡിക്കൽഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഹാജരാക്കണം).
നല്ല കാഴ്ച ശക്തിയുണ്ടായിരിക്കണം.
പ്രായപരിധി
55-60 വയസ്സ്
(01-01-2022 അടിസ്ഥാനമാക്കി)
ശമ്പളം
15,000 രൂപ.
അപേക്ഷ സമർപ്പിക്കേണ്ട വിധം
100 രൂപ ഫീസടച്ച്, ദേവസ്വം ഓഫീസിൽനിന്ന് ഒക്ടോബർ 13 വരെ അപേക്ഷാഫോം വാങ്ങാം (എസ്.സി./ എസ്.ടി. വിഭാഗക്കാർക്ക് ജാതി തെളിയിക്കുന്ന രേഖയുടെ പകർപ് ഹാജരാക്കിയാൽ അപേക്ഷാഫോം സൗജന്യമായി ലഭിക്കും).
വയസ്സ്, യോഗ്യതകൾ, ജാതി, മുൻപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും മെഡിക്കൽ സർട്ടിഫിക്കറ്റും സഹിതം അപേക്ഷ നേരിട്ടോ തപാലിലോ സമർപ്പിക്കണം.
വിലാസം
അഡ്മിനിസ്ട്രേറ്റർ,
ഗുരുവായൂർ ദേവസ്വം, ഗുരുവായൂർ - 680101
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി
ഒക്ടോബർ 15 (5 pm).
വിശദവിവരങ്ങൾക്ക് 0487-2556335 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക