പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് കേരള ഹൈക്കോടതിയിൽ ജോലി നേടാം

Can get job in Kerala High Court

പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് കേരള ഹൈക്കോടതിയിൽ ജോലി നേടാം
Can get job in Kerala High Court

ഹൈക്കോടതിയിൽ ഒഴിവുള്ള ഓഫീസ് അറ്റൻഡന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം (റിക്രൂട്ട്മെന്റ് നമ്പർ-9/2024).
നേരിട്ടുള്ള നിയമനമാണ്.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു
തസ്തികയുടെ പേര് 
ഓഫീസ് അറ്റൻഡന്റ്
ശമ്പളം
23,000 രൂപ മുതൽ 50,200 രൂപ.
യോഗ്യത
എസ്.എസ്.എൽ.സി. അല്ലെങ്കിൽ തത്തുല്യ പരീക്ഷ വിജയിച്ചിരിക്കണം.
ബിരുദം ഉണ്ടായിരിക്കരുത്.
പ്രായം
02-01-1988 - 01-01-2006- ഇടയിൽ ജനിച്ച വരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ).
പ്രായപരിധിയിൽ സംവരണവിഭാഗങ്ങൾക്ക് നിയമാനുസൃത ഇളവുണ്ട്.
എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിൻ്റെയും അടിസ്ഥാനത്തിൽ
ഒബ്ജക്ടീവ് മാതൃകയിലാണ് എഴുത്തുപരീക്ഷ.
ആകെ മാർക്ക് :100
(ജനറൽ നോളജ് ആൻഡ് കറന്റ് അഫയേഴ്സ്-50 മാർക്ക്, ന്യൂമറിക്കൽ എബിലിറ്റി-20 മാർക്ക്, മെൻ്റൽ എബിലിറ്റി-15 മാർക്ക്, ജനറൽ ഇംഗ്ലീഷ്-15 മാർക്ക്).
75 മിനിറ്റാണ് സമയദൈർഘ്യം.
പരീക്ഷാമാധ്യമം
ഇംഗ്ലീഷ്, മലയാളം.
10 മാർക്കിൻ്റെതാണ് അഭിമുഖം.
അപേക്ഷാഫീസ്
500 രൂപ (എസ്.സി/ എസ്.ടി/തൊഴിൽരഹിതരായ ഭിന്നശേഷിക്കാർ എന്നിവർ ഫീസ് അടയ്ക്കേണ്ടതില്ല).
ഓൺലൈനായും സിസ്റ്റം ജനറേറ്റഡ് ഫീ പേയ്മെന്റ് ചലാനായും ഫീസ് അടയ്ക്കാം.
പരീക്ഷാകേന്ദ്രങ്ങൾ
തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ,  കോഴിക്കോട്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വൺ ടൈം രജിസ്ട്രേഷൻ പൂർത്തിയാക്കി അപേക്ഷ ഓൺലൈനായി സമർപ്പിക്കണം.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി
ജൂലായ് 2.
വിശദ വിവരങ്ങൾക്ക്
hckrecruitment.keralacourts.in  വെബ്സൈറ്റ് സന്ദർശിക്കുക