കണ്ണൂർ ജില്ലയിലെ ഇരിട്ടി അഡീഷണൽ ഐ സി ഡി എസ് പ്രൊജക്ടിലെ കൂടാളി, കീഴല്ലൂർ, തില്ലങ്കേരി പഞ്ചായത്തുകളിലും മട്ടന്നൂർ നഗരസഭയിലും ഒഴിവുള്ള അങ്കണവാടി വർക്കർ/ ഹെൽപ്പർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
പ്രായപരിധി
18-46 നും ഇടയിൽ.
അപേക്ഷിക്കുന്ന ഗ്രാമപഞ്ചായത്തിൽ/ നഗരസഭയിൽ സ്ഥിരതാമസക്കാരായിരിക്കണം.
പട്ടികജാതി പട്ടിക വർഗ വിഭാഗക്കാർക്ക് മൂന്ന് വർഷം വരെ ഉയർന്ന പ്രായപരിധിയിൽ ഇളവ് അനുവദിക്കും.
യോഗ്യത
വർക്കർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ എസ് എസ് എൽ സി പാസായിരിക്കണം.
സർക്കാർ അംഗീകൃത നഴ്സറി ടീച്ചർ, പ്രീ പ്രൈമറി ടീച്ചർ, ബാലസേവികാ ട്രെയിനിങ് കോഴ്സുകൾ പാസായവർക്ക് മുൻഗണന.
പട്ടികജാതി വിഭാഗത്തിൽ എസ് എസ് എൽ സി പാസായവരില്ലെങ്കിൽ തോറ്റവരെയും പട്ടികവർഗ വിഭാഗത്തിൽ എട്ടാം ക്ലാസ് പാസായവരെയും പരിഗണിക്കും.
ഹെൽപ്പർ തസ്തികയിലേക്ക് എഴുതുവാനും വായിക്കുവാനും അറിയുന്നവർ അപേക്ഷിക്കണം.
സാമൂഹ്യനീതി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ചിൽഡ്രൻസ് ഹോമുകൾ, മഹിളാ മന്ദിരങ്ങൾ, ആഫ്റ്റർ കെയർ ഹോമുകൾ തുടങ്ങിയ സ്ഥാപനങ്ങളിലെ അന്തേവാസികൾ, 40 വയസിനു മുകളിൽ പ്രായമുള്ളവർ, വിധവകൾ, ദാരിദ്ര്യരേഖക്ക് താഴെയുള്ളവർ എന്നിവർക്ക് മുൻഗണന.
അപേക്ഷാ ഫോറത്തിന്റെ മാതൃക ഐ സി ഡി എസ് ഓഫീസ്, ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തുകൾ എന്നിവിടങ്ങളിൽ ലഭിക്കും.
2012ൽ അപേക്ഷിച്ച മട്ടന്നൂർ മുൻസിപ്പാലിറ്റി പരിധിയിലുള്ളവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല.
അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, മറ്റ് മുൻഗണന എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സമർപ്പിക്കണം. സ്ഥിരതാസം തെളിയിക്കുവാൻ വില്ലേജ് ഓഫീസർ ഓഫീസർ നൽകുന്ന സർട്ടിഫിക്കറ്റും സമർപ്പിക്കണം.
അപേക്ഷ ശിശുവികസന പദ്ധതി ഓഫീസർ, ഐ സി ഡി എസ് ഇരിട്ടി അഡീഷണൽ, മട്ടന്നൂർ മുനിസിപ്പൽ ഓഫീസ് കോമ്പൗണ്ട് എന്ന വിലാസത്തിൽ നവംബർ 15ന് വൈകീട്ട് മൂന്ന് മണിക്കകം ലഭിക്കണം.
ഫോൺ നമ്പർ