മഹാത്മാഗാന്ധി സർവ്വകലാശാലയിൽ സ്കൂൾ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ ആൻഡ് സ്പോർട്സ് സയൻസസിൽ ചുവടെ പരാമർശിച്ചിരിക്കുന്ന തസ്തികയിലേക്ക് ഒരു വർഷത്തേയ്ക്ക് കരാറടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു.
തസ്തിക ഗ്രൗണ്ട്സ് മാൻ മാർക്കർ
യോഗ്യത
എസ് എസ് എൽ .സി / തത്തുല്യം
പ്രവൃത്തി പരിചയം
കുറഞ്ഞത് 5 വർഷം
ശബളം
പ്രതിദിനം 645 /- രൂപ (പ്രതിമാസം 20,000 രൂപയിൽ കവിയരുത്.
പ്രായപരിധി
01.01.2022-ൽ 50 വയസ്സ് കവിയരുത്
താൽപര്യമുള്ള യോഗ്യരായി ഉദ്യോഗാർത്ഥികൾ വിജ്ഞാപനത്തോടൊപ്പം സർവ്വകലാശാല വെബ് സൈറ്റിൽ ചേർത്തിരിക്കുന്ന നിശ്ചിത അപേക്ഷാഫോറം ഡൗൺലോഡ് ചെയ്തു പൂരിപ്പിച്ച് ada5@mgu.ac.in എന്ന ഇമെയിൽ വിലാസത്തിലേക്ക് 20.07.2022 തീയതി 5 മണിക്കു മുൻപ് ലഭിക്കത്തക്ക വിധം അയക്കേണ്ടതാണ്.
Application for the post of 'Groundsman I Marker' എന്ന് സബ്ജക്ട് ഹെഡ് ചേർത്തായിരിക്കണം ഇ-മെയിലിൽ അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷക്കൊപ്പം പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ കൂടി സ്കാൻ ചെയ്ത് സമർപ്പിക്കണം. ലഭിക്കുന്ന അപേക്ഷകളുടെ പ്രാഥമിക പരിശോധനയിൽ യോഗ്യമായ ഉദ്യോഗാർത്ഥികളെ അഭിമുഖത്തിന് ക്ഷണിക്കുന്നതാണ്.
അഭിമുഖത്തിന്റെ തീയതി, സമയം എന്നിവ പിന്നീട് അറിയിക്കുന്നതാണ്. ടി അഭിമുഖത്തിലെ പ്രവേശനം തികച്ചും താൽക്കാലികവും, അപേക്ഷയിൽ ചേർത്തിരിക്കുന്ന വ്യക്തിഗത വിദ്യാഭ്യാസ രേഖകളുടെ അസ്സൽ പരിശോധനയ്ക്ക് വിധേയവുമായിരിക്കും. മേൽപറഞ്ഞ തീയതിക്ക് ശേഷം ലഭിക്കുന്നതും, അപാകതകൾ മായ അപേക്ഷകൾ നിരസിക്കപ്പെടുന്നതാണ്.