കേന്ദ്ര സായുധ സേനാവിഭാഗമായ ഇന്തോ ടിബറ്റൻ ബോർഡർ പോലീസ് ഫോഴ്സ് ( Indo Tibetan Border Police Force) കോൺസ്റ്റബിൾ (ഡ്രൈവർ - Constable Driver) തസ്തികയിലെ 458 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പുരുഷന്മാർക്ക് മാത്രമേ അപേക്ഷിക്കാനാകൂ.
ജനറൽ -195, എസ്.സി.-74, എസ്.ടി.-37, ഒ.ബി.സി.-110, ഇ.ഡബ്ല്യു.എസ്.-42 എന്നിങ്ങനെയാണ് ഒഴിവുകൾ സംവരണം ചെയ്തിരിക്കുന്നത്.
യോഗ്യത
പത്താംക്ലാസ് വിജയവും ഹെവി വെഹിക്കിൾ ഡ്രൈവിങ് ലൈസൻസും. കുറഞ്ഞത് 170 സെ.മീ. ഉയരം, 80 സെ.മീ.
നെഞ്ചളവ് (5 സെ.മീ. വികാസം), മികച്ച കാഴ്ചശക്തി എന്നിവയുണ്ടായിരിക്കണം.
പ്രായം
2023 ജൂലായ് 26-ന് 21-27. അപേക്ഷകർ 1996 ജൂലായ് 27-നും 2002 ജൂലായ് 26-നും മധ്യേ ജനിച്ചവരാകണം. എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് 5 വർഷത്തെയും ഒ.ബി.സി. വിഭാഗക്കാർക്ക് 3 വർഷത്തെയും വയസ്സിളവ് അനുവദിക്കും. വിമുക്തഭടർക്കും മറ്റ് സർക്കാർ ജീവനക്കാർക്കും നിയമാനുസൃത ഇളവുണ്ടായിരിക്കും.
തിരഞ്ഞെടുപ്പ്
ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ്, ഫിസിക്കൽ സ്റ്റാൻഡേർഡ് ടെസ്റ്റ്, എഴുത്തുപരീക്ഷ,
പ്രായോഗികപരീക്ഷ, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. ശാരീരികക്ഷമതാ പരീക്ഷയിൽ 1.6 കി.മീ. ഓട്ടം, 11 അടി ലോങ്ജമ്പ്, 3.5 അടി ഹൈജമ്പ് എന്നിവയുണ്ടായിരിക്കും. രണ്ടുമണിക്കൂർ ദൈർഘ്യമുള്ള എഴുത്തുപരീക്ഷയ്ക്ക് ഓരോമാർക്ക് വീതമുള്ള 100 ചോദ്യമുണ്ടാകും. ജനറൽ, ഇ.ഡബ്ല്യു.എസ്. വിഭാഗക്കാർക്കും
മുക്തഭടർക്കും 35 ശതമാനവും മറ്റുള്ളവർക്ക് 33 ശതമാനവുമാണ് എഴുത്തുപരീക്ഷയിൽ യോഗ്യത നേടാനുള്ള കുറഞ്ഞ മാർക്ക്. പ്രായോഗിക പരീക്ഷയ്ക്ക് പരമാവധി 50 മാർക്കാണുണ്ടാവുക.
ശമ്പളം
21,700-69,100 രൂപ (ലെവൽ 3).
അപേക്ഷ ഫീസ്
100 രൂപ
എസ്.സി., എസ്.ടി. വിഭാഗക്കാർക്കും വിമുക്തഭടർക്കും ഫീസില്ല.
അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി
2023 ജൂലായ് 27