ആരോഗ്യ കേരളത്തിൽ നിരവധി ഒഴിവുകൾ

Many vacancies in Health Kerala

ആരോഗ്യ കേരളത്തിൽ നിരവധി ഒഴിവുകൾ
Many vacancies in Health Kerala

ആരോഗ്യകേരളം (നാഷണൽ ഹെൽത്ത്മിഷൻ) ഇടുക്കിയിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തി കയിലേക്ക് നം. എ.1017/2014 തിയതി. 04/04/2022 പ്രാകരം കരാർ വ്യവസ്ഥയിൽ നിയമിക്കുന്നതിലേക്കായി അപേക്ഷ ക്ഷണിച്ചിരുന്നു. എന്നാൽ ടീ തസ്തികയിലേക്കുള്ള യോഗ്യത താഴെപ്പറയും പ്രകാരം പുനർനിർണ്ണയിച്ചിരിക്കുന്നു.

ഡാറ്റാ എൻട്രി ഓപ്പറേറ്റർ
 
ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം
ഡി.സി. / പി.ജി.ഡി.സി.എ അല്ലെങ്കിൽ
പ്ലസ് ടു തലത്തിലോ ബിരുദ തലത്തിലോ കമ്പ്യൂട്ടർ ഒരു വിഷയമായി പഠിച്ചിരിക്കണം
കോവിഡ് ബ്രിഗേഡിൽ സേവനം അനുഷ്ഠിച്ചിട്ടുള്ളവർക്ക് മുൻഗണന
യോഗ്യരായ ഉദ്യോഗാർത്ഥികൾ ആരോഗ്യകേരളം വെബ്സൈറ്റിൽ നൽകിയിരിക്കുന്ന ലിങ്കിൽ 18-04-2022 വൈകിട്ട് 4 മണിക്ക് മുമ്പായി അപേക്ഷ ഓൺലൈനായി സമർപ്പിക്കേണ്ടതാണ്.
അപേക്ഷകൾ യാതൊരു കാരണവശാലും ഓഫീസിൽ നേരിട്ട് സ്വീകരിക്കുന്നതല്ല. വൈകിവരുന്ന അപേക്ഷകൾ നിരുപാധികം നിരസിക്കുന്നതാണ്.