കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ടിൽ നിരവധി ഒഴിവുകൾ ; യോഗ്യത പത്താം ക്ലാസ് മുതൽ
Many vacancies in Kerala Language Institute
തിരുവനന്തപുരത്തുള്ള കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ശാസ്ത്രസാങ്കേതിക വിഷയങ്ങളിലും, ഭാഷ, സാഹിത്യം, ചരിത്രം, കലകൾ, ഗണിതശാസ്ത്രം, സംഗീതം, വ്യാക രണം മുതലായ വിഷയങ്ങളിലുമുള്ള വൈജ്ഞാനിക പുസ്തകങ്ങൾ പ്രസിദ്ധീകരി ക്കുന്ന ഒരു സർക്കാർ സ്ഥാപനമാണ്. പുസ്തക പ്രസിദ്ധീകരണ പ്രവർത്തനങ്ങളിൽ പ്രാവീണ്യവും മുൻ പരിചയവും ഉള്ളവരിൽ നിന്ന് പരിഭാഷ, പ്രൂഫ് റീഡിങ്ങ്, പരി ശോധന എന്നീ ജോലികൾ ചെയ്യുന്നതിന് ബയോഡാറ്റ സഹിതം അപേക്ഷ ക്ഷണി ക്കുന്നു. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും.
ലഭിക്കുന്ന അപേക്ഷകരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവരെ ലഭ്യതയനുസ രിച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ജോലികൾ ഏല്പിക്കുന്നതാണ്. നിശ്ചിത സമയത്തിനുള്ളിൽ ജോലികൾ പൂർത്തിയാക്കി ഇൻസ്റ്റിറ്റ്യൂട്ടിൽ തിരിച്ചേൽപ്പിക്കുന്ന മുറയ്ക്ക് ഇൻസ്റ്റിറ്റ്യൂട്ട് നിരക്കിൽ പ്രതിഫലം നൽകുന്നതാണ്.
താല്പര്യമുള്ളവർ ഡയറക്ടർ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, നാളന്ദ വൈലോ പ്പിള്ളി സംസ്കൃതിഭവൻ, തിരുവനന്തപുരം' എന്ന വിലാസത്തിൽ 18,04,2022, 2.00 pm മുമ്പ് ലഭിക്കത്തക്ക വിധത്തിൽ തപാലിലോ, ഓൺലൈനിലോ അപേക്ഷ അയക്കേണ്ടതാണ്. (Website:www.keralabhashainstitute.org.)
സീനിയർ റിസർച്ച് ഓഫീസർ
ഒഴിവ് - 1
പ്രതിമാസ ശമ്പളം
35,300 രൂപ
യോഗ്യത
ഒരു അംഗീകൃത സർവകലാശാലയിൽ നിന്നും സയൻസ് /ആർട്സ് /എഞ്ചിനീയറിംഗ്/ കൊമേഴ്സ്/ ടെക്നോളജി/മെഡിസിൻ ഇവയിൽ ഏതെങ്കിലും വിഷയത്തിൽ ലഭിച്ച ഒന്നാം ക്ലാസ് അല്ലെങ്കിൽ രണ്ടാം ക്ലാസ് ബിരുദാനന്തര ബിരുദം,
പ്രസിദ്ധീകരണങ്ങളിലൂടെ തെളിയിക്കപ്പെട്ട മലയാള ഭാഷാ പ്രാവീണ്യം
കോളേജ് സർവകലാശാല ഉന്നതവിദ്യാഭ്യാസമേഖല ഗവേഷണ സ്ഥാപനം എന്നിവിടങ്ങളിൽ നിന്നുള്ള അധ്യാപന ഗവേഷണപരിചയം
പ്രസിദ്ധീകരണങ്ങൾ എഡിറ്റ് ചെയ്ത് പരിജ്ഞാനം.
3, 4 എന്നിവയിലെ പ്രവൃത്തിപരിചയം 10 വർഷത്തിൽ കുറയരുത്.
അഭികാമ്യം
ഡോക്ടറേറ്റ്
2 മറ്റ് ഭാഷകളിലെ പ്രാവീണ്യം
35 വയസ് പൂർത്തിയായിരിക്കണം.
പ്രായപരിധി
45 വയസ്. എസ്.സി/എസ്.ടി വിഭാഗത്തിന് പ്രായപരിധിയിൽ 5 വർഷത്തെ ഇളവുണ്ട്
റിസർച്ച് ഓഫീസർ
ഒഴിവ് - 1
പ്രതിമാസ ശമ്പളം
32,560 രൂപ
യോഗ്യത
ഒരു അംഗീകൃത സർവകലാശാലയിൽ നിന്നും സയൻസ് ആർട്സ് കൊമേഴ്സ്
ഇവയിൽ ഏതെങ്കിലും വിഷയത്തിൽ ലഭിച്ച ഒന്നാം ക്ലാസ് അല്ലെങ്കിൽ രണ്ടാം ക്ലാസ് ബിരുദാനന്തര ബിരുദം അല്ലെങ്കിൽ എഞ്ചിനീയറിംഗ് ടെക്നോളജി മെഡിസിൻ റ്റെറിനറി സയൻസ് അഗ്രികൾച്ചറൽ സയൻസ് ഇവയിൽ ഏതെങ്കിലും വിഷയത്തിൽ ലഭിച്ച ഒന്നാം ക്ലാസ്
അല്ലെങ്കിൽ ഉയർന്ന രണ്ടാം ക്ലാസ് ബിരുദം. 2. പ്രസിദ്ധീകരണങ്ങളിലൂടെ തെളിയിക്കപ്പെട്ട മലയാള ഭാഷാ പ്രാവീണ്യം
കോളേജ് സർവകലാശാല ഉന്നതവിദ്യാഭ്യാസമേഖല ഗവേഷണ സ്ഥാപനം എന്നിവിടങ്ങളിൽ നിന്നുമുള്ള അധ്യാപന ഗവേഷണപരിചയം
പ്രസിദ്ധീകരണങ്ങൾ എഡിറ്റ് ചെയ്ത പരിജ്ഞാനം 3, 8 എന്നിവയിലെ പ്രവൃത്തിപരിചയം 5 വർഷത്തിൽ കുറയരുത്.
01.01.2022 ന് 30 വയസ് പൂർത്തിയായിരിക്കണം.
പ്രായപരിധി
45 വയസ്. എസ്.സി/എസ്.ടി വിഭാഗത്തിൽ പ്രായപരിധിയിൽ 5 വർഷത്തെ ഇളവുണ്ട്.
എഡിറ്റോറിയൽ അസിസ്റ്റന്റന്റ്
ഒഴിവ് - 1
പ്രതിമാസ ശമ്പളം
32,560 രൂപ
യോഗ്യത
ഒരു അംഗീകൃത സർവകലാശാലയിൽ നിന്നും ലഭിച്ച ഒന്നാം ക്ലാസ് ബി.ടെക് (കംപ്യൂട്ടർ സയൻസ് ബിരുദം/കംപ്യൂട്ടർ സയൻസ്/കംപ്യൂട്ടർ ആപ്ലിക്കേഷൻ ഇവയിൽ ഏതെങ്കിലും വിഷയത്തിൽ ലഭിച്ച ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം
പ്രസിദ്ധീകരണങ്ങൾ എഡിറ്റ് ചെയ്ത പരിജ്ഞാനം
08.01.2022 11 10 വയസ് പൂർത്തിയായിരിക്കണം.
പ്രായപരിധി
35 വയസ്. എസ്.സി./എസ്.ടി വിഭാഗത്തിന് പ്രായപരിധിയിൽ 5 വർഷത്തെ ഇളവുണ്ട്.
ക്ലർക്ക്
ഒഴിവ് - 2
ശമ്പളം
21,175 രൂപ
യോഗ്യത
പത്താംക്ലാസ് പാസായിരിക്കണം
കംപ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം.
01-01-2022 ന് 18 വയസ് പൂർത്തിയായിരിക്കണം.
പ്രായപരിധി
35 വയസ്. എസ്.സി/എസ്.ടി വിഭാഗത്തിന് പ്രായപരിധിയിൽ 5 വർഷത്തെ ഇളവുണ്ട്.
പൂരിപ്പിച്ച അപേക്ഷ ലഭിക്കേണ്ട അവസാന തീയതി: 20.04.2022
അപേക്ഷകൾ careerbhashainstitutelagmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അയക്കേണ്ടതാണ്. ഒരു വർഷത്തേക്കുള്ള കരാർ അടിസ്ഥാനത്തിലുള്ള നിയമനം സംവരണതത്വങ്ങൾ പാലിച്ച കൊണ്ടായിരിക്കും നടത്തുക. റാങ്ക് ലിസ്റ്റിന്റെ കാലാവധി ഒരു വർഷം ആയിരിക്കും.
വിദ്യാഭ്യാസയോഗ്യതയുടെയും, പ്രവൃത്തി പരിചയ യോഗ്യതയുടെയും സംവരണാനുകൂല്യത്തിന്റെയും സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ അപേക്ഷയോടൊപ്പം സമർപ്പിക്കണം.
ഒന്നിലധികം തസ്തികകളിൽ അപേക്ഷിക്കുന്നവർ ഓരോ തസ്തികയ്ക്കും പ്രത്യേകം അപേക്ഷ സമർപ്പിക്കേണ്ടതും തസ്തികയുടെ പേര് രേഖപ്പെടുത്തേണ്ടതുമാണ്.