തിരുവിതാംകൂർ ദേവസ്വം ബോർഡിൽ നിരവധി ഒഴിവുകൾ ; യോഗ്യത പത്താം ക്ലാസ്

Vacancies in Travancore Devaswom Board

തിരുവിതാംകൂർ ദേവസ്വം ബോർഡിൽ നിരവധി ഒഴിവുകൾ ; യോഗ്യത പത്താം ക്ലാസ്
Vacancies in Travancore Devaswom Board

തിരുവിതാംകൂർ ദേവസ്വം ബോർഡിൽ എൽ.ഡി.ക്ലർക്ക് സബ് ഗ്രൂപ്പ് ഓഫീസർ ഗ്രേഡ് തസ്തികയിൽ നിലവിലുള്ള 50 (അൻപത് ഒഴിവുകളിലേയ്ക്ക് നിയമിക്കപ്പെടുന്നതിന് നിശ്ചിതയോഗ്യതയുള്ള ഹിന്ദു മതത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിയ്ക്കുന്നു.

കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.kdrb.kerala.gov.in ലൂടെ ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയ ശേഷം ഓൺലൈനായി സമർപ്പിക്കുന്ന അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ.

കാറ്റഗറി നമ്പരും/വർഷവും

08/2022

തസ്തികയുടെ പേര്

എൽ.ഡി.ക്ലർക്ക് / സബ് ഗ്രൂപ്പ് ഓഫീസർ ഗ്രേഡ് II

ദേവസ്വം ബോർഡിന്റെ പേര്

തിരുവിതാംകൂർ ദേവസ്വം ബോർഡ്

ശമ്പള സ്കെയിൽ

19000-43800 രൂപ

യോഗ്യതകൾ

എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യ യോഗ്യത

ഒഴിവുകളുടെ എണ്ണം

50 (അൻപത്)

മുകളിൽ കാണിച്ചിരിക്കുന്ന ഒഴിവുകൾ ഇപ്പോൾ നിലവിലുള്ളതാണ്. ഈ വിജ്ഞാപന പ്രകാരം തയ്യാറാക്കുന്ന ലിസ്റ്റ് ഏറ്റവും കുറഞ്ഞത് ഒരു വർഷവും ഏറ്റവും കൂടിയത് മൂന്നു വർഷവും നിലവിലിരിക്കുന്നതാണ്. എന്നാൽ ഒരു വർഷത്തിനു ശേഷം ഇതേ ഉദ്യോഗത്തിന് ഒരു പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയാണെങ്കിൽ ആ തീയതി മുതൽ ഈ വിജ്ഞാപന പ്രകാരം തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിന് പ്രാബല്യമുണ്ടായിരിക്കുന്നതല്ല. മുകളിൽ കാണിച്ചിട്ടുള്ള ഒഴിവുകളിലേയ്ക്കും പ്രാബല്യത്തിലിരിക്കുമ്പോൾ എഴുതി അറിയിക്കുന്ന കൂടുതൽ ഒഴിവുകളിലേയ്ക്കും ഈ റാങ്ക് ലിസ്റ്റിൽ നിന്നുംനിയമനം നടത്തുന്നതാണ്.

നിയമനരീതി

നേരിട്ടുള്ള നിയമനം

പ്രായ പരിധി

18 - 38 വയസ്സ് 

(പട്ടികജാതി/പട്ടികവർഗ്ഗക്കാർക്കും മറ്റു പിന്നാക്ക സമുദായങ്ങളിൽ പെട്ടവർക്കും നിയമാനുസൃതമായ വയസ്സിളവ് ലഭിക്കുന്നതാണ്. (വയസ്സിളവിനെ സംബന്ധിച്ച വ്യവസ്ഥകൾക്ക് വ്യവസ്ഥകളിലെ രണ്ടാം ഖണ്ഡിക നോക്കുക)

പരീക്ഷാഫീസ് തുകയും അടയ്ക്കേണ്ട രീതിയും

രൂപ 300/-(മുന്നൂറ് രൂപ മാത്രം) പട്ടികജാതി / പട്ടികവർഗ്ഗക്കാർക്ക് രൂപ 200/-(ഇരുന്നൂറ് രൂപ മാത്രം) (കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ അപേക്ഷ പ്പിക്കുന്നതിനുള്ള വെബ് പോർട്ടലിലെ പേമെന്റ് ഗേറ്റ് വേ വഴി ഓൺ ലൈനായി തുക അടയ്ക്കേണ്ടതാണ്)

യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ജൂൺ 30 ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക (അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 18 ൽ നിന്ന് ജൂൺ 30 വരെ ദീർഘിപ്പിച്ചിരിയ്ക്കുന്നു)

നോട്ടിഫിക്കേഷൻ ലിങ്ക്

തീയതി നീട്ടിയ നോട്ടിഫിക്കേഷൻ ലിങ്ക്

വെബ്സൈറ്റ് ലിങ്ക്