കാസർകോട്: ഫിഷറീസ് വകുപ്പ് ജില്ലയിൽ 2022 വർഷത്തെ ട്രോളിംഗ് നിരോധനവുമായി ബന്ധപ്പെട്ട് കടൽരക്ഷാപ്രവർത്തനങ്ങൾക്ക് ലൈഫ്ഗാർഡുകളെ ദിവസവേതനാടിസ്ഥാനത്തിൽ താല്ക്കാലികമായി തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
20 വയസ്സിനു മുകളിൽ പ്രായമുളളവർക്ക് അപേക്ഷിക്കാം
പ്രതികൂല കാലാവസ്ഥയിൽ കടലിൽ നീന്താൻ ക്ഷമതയുള്ളവരായിരിക്കണം.
ഗോവയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്ട്സിൽ നിന്നും പരിശീലനം വിജയകരമായി പൂർത്തിയാക്കിയവർക്ക് മുൻഗണന.
താല്പര്യമുളളവർ മെയ് 27നകം ഫോട്ടോ പതിച്ച ബയോഡാറ്റ, ആധാർകാർഡ് പകർപ്പ്, മത്സ്യത്തൊഴിലാളി ക്ഷേമനിധി പാസ് ബുക്ക്, പ്രവൃത്തി പരിചയനം തെളിയിക്കുന്ന രേഖകൾ സഹിതം ഫിഷറിസ് അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയം, ഫിഷറീസ് സ്റ്റേഷൻ, കീഴൂർ, കാസർകോട് -671317 എന്ന വിലാസത്തിലോ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ, കാഞ്ഞങ്ങാട് കാര്യാലയത്തിലോ അപേക്ഷ സമർപ്പിക്കണം.