ദേശീയ ആരോഗ്യ ദൗത്യത്തിൻറെ (എൻ.എച്ച്.എം.) കീഴിൽ ഡി.പി. എം. എസ്സ്.യു.വിവിധ ആരോഗ്യസ്വാപനങ്ങളിൽ താല്ക്കാലികമായി കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് താഴെ കൊടുക്കുന്ന വിഭാഗത്തിൽപ്പെടുന്ന ജീവനക്കാരെ തിരഞ്ഞെടുക്കുന്നതിന് ഇൻറർവ്യൂ നടത്തുന്നു.
ഓഫീസ് സെക്രട്ടറി
യോഗ്യത
ഏതെങ്കിലും വിഷയത്തിലെ ഡിഗ്രി ബിരുദംകമ്പ്യൂട്ടർ പരിജ്ഞാനം
പ്രവർത്തി പരിചയം
5 വർഷത്തിൽ കുറയാത്ത ഓഫീസ് പരിചയം (മുൻഗണന ആരോഗ്യവകുപ്പിലെ പ്രവർത്തി പരിചയം)
പ്രായപരിധി
40 വയസ്സ് (31/05/2022 ന് 40 വയസ്സ് കവിയരുത്)
സർക്കാർ വകുപ്പുകളിൽ നിന്ന് റിട്ടയർ ചെയ്തവരുടെ പ്രായപരിധി 57 വയസ്സ് (31/05/2022 ന് 57 വയസ്സ് കവിയരുത്).
ശമ്പളം
16000/- രൂപ
ക്ലിനിക്കൽ സൈക്കോളജിസ്റ്റ്
യോഗ്യത
എം.ഫിൽ ഇൻ ക്ലിനിക്കൽ സൈക്കോളജി/പ്രൊഫഷണൽ ഡിപ്ലോമ ഇൻ സൈക്കോളജി (ഡി.എം.ഇ. കേരള) കൂടാതെ ആർ.സി.ഐ. രജിസ്ട്രേഷൻ നിർബന്ധം.
പ്രായപരിധി
40 വയസ്സ് (31/05/2022 ന് 40 വയസ്സ് കവിയരുത്)
ശമ്പളം
20,000/- രൂപ
പ്രവർത്തിപരിചയം
പ്രവർത്തിപരിചയം അഭികാമ്യം.
ഓഡിയോളജിസ്റ്റ്
യോഗ്യത
ഓഡിയോളജി & സ്പീച്ച് ലാംഗ്വേജ് പാത്തോളജിയിലെ ബിരുദം, ആർ.സി.ഐ രജിസ്ട്രേഷൻ നിർബന്ധം.
പ്രവർത്തി പരിചയം
2 വർഷത്തെ പ്രവർത്തി പരിചയം
പ്രായപരിധി
40 വയസ്സ് (31/05/2022 ന് 40 വയസ്സ് കവിയരുത്)
ശമ്പളം
20000/-രൂപ
പി.ആർ.ഒ.കം ലെയ്സൺ ഓഫീസർ, പി.ആർ.ഒ.
യോഗ്യത
എം. എസ്സ്.ഡബ്ല്യു./എം.ബി.എ./എം.എച്ച്.എ./എം.പി.എച്ച്.
പ്രവർത്തി പരിചയം
2 വർഷത്തെ പ്രവർത്തി പരിചയം
പ്രായപരിധി
40 വയസ്സ് (31/05/2022 ന് 40 വയസ്സ് കവിയരുത്)
ശമ്പളം
20000/-രൂപ
ഡെൻറൽ സർജൻ
യോഗ്യത
ബി.ഡി.എസ്., കേരള ഡെൻറൽ കൗൺസിൽ രജിസ്ട്രേഷൻ
പ്രവർത്തി പരിചയം
2 വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയം
പ്രായപരിധി
40 വയസ്സ് (31/05/2022 ന് 40 വയസ്സ് കവിയരുത്)
ശമ്പളം
34000/-രൂപ
ജെ.പി.എച്ച്.എൻ./ആർ.ബി.എസ്.കെ.ന്
യോഗ്യത
സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള ജെ.പി.എച്ച്.എൻ. കോഴ്സ് ബിരുദം കൂടാതെ കേരള നഴ്സസ് ആൻറ് മിഡ് വൈഫ്സ് കൗൺസിൽ
രജിസ്ട്രേഷൻ
പ്രായപരിധി
40 വയസ്സ് (31/05/2022 ന് 40 വയസ്സ് കവിയരുത്)
ശമ്പളം
14000/-രൂപ
വിവിധ തസ്തികളിലേക്കും അപേക്ഷ സമർപ്പിക്കുമ്പോൾ ജനന തിയ്യതി, റജിസ്ട്രേഷൻ, യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ രേഖകളുടെ പകർപ്പും ബയോഡാറ്റയും (മൊബൈൽ നമ്പർ, ഇ.മെയിൽ ഐ.ഡി.സഹിതം) സമർപ്പിക്കേണ്ടതാണ്.
വിവിധ തസ്തികകളിലേക്കുള്ള അപേക്ഷകൾ 24/06/2022 ന് വൈകിട്ട് 5 മണിക്ക് മുൻപായി ആരോഗ്യകേരളം, തൃശ്ശൂർ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.
പരീക്ഷ/ഇൻറർവ്യൂ തിയ്യതി പിന്നീട് അറിയിക്കുന്നതായിരിക്കും
ഫോൺ: 0487 2325824