എറണാകുളം മഹാരാജാസ് കോളേജിൽ ജോലി ഒഴിവുകൾ; യോഗ്യത പ്ലസ് ടു മുതൽ

Ernakulam Maharajas College Job Vacancies

എറണാകുളം മഹാരാജാസ് കോളേജിൽ ജോലി ഒഴിവുകൾ; യോഗ്യത പ്ലസ് ടു മുതൽ
Ernakulam Maharajas College Job Vacancies

എറണാകുളം മഹാരാജാസ് കോളേജിൽ കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ഓഫീസ് അറ്റൻഡന്റ്, പാർട്ട് ടൈം ക്ലർക്ക് എന്നീ ഒഴിവുകളിലേക്ക് താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
സിസ്റ്റം അഡ്മിനിസ്ട്രേറ്റർ
യോഗ്യത
അംഗീകൃത സർവകലാശാലയിൽ നിന്നുളള കമ്പ്യൂട്ടർ സയൻസ്/കമ്പ്യൂട്ടർ ആപ്ലിക്കേഷനിലുളള ബിരുദാനന്തര ബിരുദം അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസിൽ ബി.ടെക് ബിരുദം
മൂന്ന് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം അഭിലഷണീയം.
ഡാറ്റാ എൻട്രി ഓപ്പറേറ്റർ
യോഗ്യത
അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിലുളള ബിരുദം/ ഡിപ്ലോമ -കമ്പ്യൂട്ടർ
രണ്ട് വർഷത്തിൽ കുറയാതെയുളള പ്രവൃത്തി പരിചയം.
ഓഫീസ് അറ്റൻഡന്റ്
യോഗ്യത
പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യത, കമ്പ്യൂട്ടർ പരിചയം
രണ്ട് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം അഭിലഷണീയം.
പാർട്ട് ടൈം ക്ലർക്ക്
യോഗ്യത
അംഗീകൃത സർവകലാശാലകളിൽ നിന്നും ഏതെങ്കിലും വിഷയത്തിലുളള ബിരുദം.
കമ്പ്യൂട്ടർ പരിജ്ഞാനം.
താത്പര്യമുളള ഉദ്യോഗാർത്ഥികൾ യോഗ്യത വിവരങ്ങൾ ഉൾപ്പെടുത്തിയ ബയോഡാറ്റ ഇ മെയിലിൽ അയക്കണം.
അവസാന തീയതി ഓഗസ്റ്റ് 30. അപേക്ഷ സമർപ്പിച്ച ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ മൂന്നിന് രാവിലെ 10-ന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിന് ഹാജരാകണം