ദേവസ്വം ബോർഡിൽ നിരവധി ഒഴിവുകൾ; യോഗ്യത പത്താം ക്ലാസ്
Vacancies in Devaswom Board
തിരുവിതാംകൂർ ദേവസ്വം ബോർഡിലെ എൽ.ഡി.ക്ലർക്ക്/സബ് ഗ്രൂപ്പ് ഓഫീസർ ഗ്രേഡ് II തസ്തികയിൽ നിയമിക്കപ്പെടുന്നതിന് ഹിന്ദു മതത്തിൽപ്പെട്ട യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചുകൊള്ളുന്നു.
കാറ്റഗറി നമ്പർ 08/2022 :- എൽ.ഡി.ക്ലർക്ക്/സബ് ഗ്രൂപ്പ് ഓഫീസർ ഗ്രേഡ് (തിരുവിതാംകൂർ ദേവസ്വം ബോർഡ്)
ഒഴിവുകൾ - 50
ശമ്പളം
19000 - 43600
യോഗ്യത
എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യ യോഗ്യത.
പ്രായപരിധി
18-നും 36-നും മദ്ധ്യേ
ഉദ്യോഗാർത്ഥികൾ 01.01.2004 നും 02.01.1986 നും മദ്ധ്യേ ജനിച്ചവരായിരിക്കണം. (മുകളിൽപ്പറഞ്ഞ തസ്തികയ്ക്ക് പട്ടികജാതി/പട്ടികവർഗ്ഗക്കാർക്കും മറ്റു പിന്നാക്ക സമുദായങ്ങളിൽപ്പെട്ടവർക്കും നിയമാനുസൃതമായ വയസ്സിളവ് ലഭിക്കുന്നതാണ്)
പരീക്ഷാഫീസ്
രൂപ 300/- (പട്ടികജാതി/പട്ടികവർഗ്ഗക്കാർക്ക് Rs.200/-)
അപേക്ഷ സമർപ്പിക്കുന്നതിനും വിശദ വിവരങ്ങൾക്കും www.kdrb.kerala.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.