മലപ്പുറം തവനൂർ പ്രതീക്ഷാഭവനിൽ മൾട്ടി ടാസ്ക് പ്രൊവൈഡർ (8 ഒഴിവുകൾ), സൈക്കോളജിസ്റ്റ് (1 ഒഴിവ്) തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
പത്താം ക്ലാസ് വിജയിച്ചവർക്ക് മൾട്ടി ടാസ്ക് പ്രൊവൈഡർ തസ്തികകളിലേക്കും സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം നേടിയവർക്ക് സൈക്കോളജിസ്റ്റ് തസ്തികയിലേക്കും അപേക്ഷിക്കാം.
സമൂഹത്തോട് പ്രതിബദ്ധതയുള്ള, സേവന തൽപരരായവരായിരിക്കണം അപേക്ഷകർ.
സമാന തസ്തികയിൽ മുൻപരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും.
താൽപര്യമുള്ളവർ മെയിൽ അഡ്രസ്സിലേക്ക് ജൂൺ 16 ന് മുമ്പ് ബയോഡാറ്റ ഇമെയിലിൽ അയക്കണം.
ഫോൺ നമ്പർ
0494 269 9050