കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയത്തിന് കീഴിൽ ന്യൂഡൽഹിയിലുള്ള ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സിൽ യങ് പ്രൊഫഷണലുകളുടെ ഒഴിവിലേക്ക് അപേക്ഷിക്കാം.
സ്റ്റാൻഡേർഡൈസേഷൻ ഡിപ്പാർട്ട്മെന്റ്
ഒഴിവുകളുടെ എണ്ണം
04
യോഗ്യത
ബി.ഇ/ബി.ടെക്/മാസ്റ്റേഴ്സ് ഡിഗ്രി (മെറ്റലർജിക്കൽ എൻജിനീയറിങ്),
പ്രവൃത്തിപരിചയം
2 വര്‍ഷം. ഉയർന്ന യോഗ്യത നേടിയവർക്കും ഗവേഷണപരിചയമുള്ളവർക്കും, പേപ്പറുകൾ പ്രസിദ്ധീകരിച്ചവർക്കും മുൻഗണന ലഭിക്കും.
റിസർച്ച് അനാലിസിസ്
ഒഴിവുകളുടെ എണ്ണം
20
യോഗ്യത
ഏതെങ്കിലും വിഷയത്തിൽ ബിരുദം. ഉയർന്ന യോഗ്യത നേടിയവർക്കും പ്രവൃത്തിപരിചയമുള്ളവർക്കും ഗവേഷണപരിചയമുള്ളവർക്കും പേപ്പറുകൾ പ്രസിദ്ധീകരിച്ചവർക്കും മുൻഗണന ലഭിക്കും.
മാനേജ്മെന്റ് സിസ്റ്റം സർട്ടിഫിക്കേഷൻ ഡിപ്പാർട്ട്മെന്റ്
ഒഴിവുകളുടെ എണ്ണം
22
യോഗ്യത
ഏതെങ്കിലും വിഷയത്തിൽ ബിരുദം/എൻജിനീയറിങ് ഡിപ്ലോമ, മൂന്നുവർഷത്തെ പ്രവൃത്തിപരിചയം. ഉയർന്ന യോഗ്യതയുള്ളവർക്കും മാനേജ്മെൻറ് സിസ്റ്റം സർട്ടിഫിക്കേഷനിൽ അറിവുള്ളവർക്കും മുൻഗണന ലഭിക്കും.
എല്ലാ തസ്തികകളിലെയും ഡിഗ്രി, ഡിപ്ലോമ യോഗ്യതകൾ 60 ശതമാനം മാർക്കോടെ നേടിയതായിരിക്കണം.
പത്താംതലത്തിലും പന്ത്രണ്ടാംതലത്തിലും 75 ശതമാനം മാർക്ക് നേടിയിരിക്കണം.
പ്രായപരിധി
35 വയസ്സ്.
ശമ്പളം
70,000 രൂപ.
അപേക്ഷ സമർപ്പിക്കേണ്ട വിധം
ഓൺലൈനായി സമർപ്പിക്കണം. വിശദവിവരങ്ങൾ www.bis.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.