സാമൂഹികനീതി ഓഫീസിൽ ജോലി ഒഴിവുകൾ; യോഗ്യത എട്ടാം ക്ലാസ്
Job vacancies in Social Justice Office
തിരുവനന്തപുരം സാമൂഹ്യ നീതി വകുപ്പിനു കീഴിൽ തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിക്കുന്ന ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാരുടെ പരിചരണത്തിനായി എം.റ്റി.സി.പി, ജെ.പി.എച്ച്.എൻ തസ്തികകളിൽ കരാറടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു.
താൽപ്പര്യമുള്ളവർ ജൂലൈ 29, 30, ആഗസ്റ്റ് ഒന്ന് തീയതികളിൽ പൂജപ്പുര ജില്ലാ സാമൂഹ്യനീതി ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണമെന്ന് സാമൂഹ്യനീതി ഓഫീസർ അറിയിച്ചു.
ജൂലൈ 29ന് പുലയനാർക്കോട്ടയിലെ കെയർഹോമിലേക്കും 30ന് ആശാഭവൻ ഓൾഡേജ് ഹോം, പൂജപ്പുര വികലാംഗസദനം എന്നിവിടങ്ങളിലേക്കും ആഗസ്റ്റ് ഒന്നിന് ജനറൽ ആശുപത്രിയിലെ ഒമ്പതാം വാർഡിലേക്കുമാണ് അഭിമുഖം,
എം.റ്റി.സി.പി തസ്തികയിലേക്ക് രാവിലെ 10നും ജെ.പി.എച്ച്.എൻ തസ്തികയിലേക്ക് ഉച്ചയ്ക്ക് രണ്ടിനുമാണ് അഭിമുഖം.
ക്ഷേമ സ്ഥാപനങ്ങളിൽ പ്രവർത്തി പരിചയമുള്ളവർക്കും ജെറിയാട്രിക് പരിശീലനം ലഭിച്ചവർക്കും പ്രത്യേക പരിഗണന നൽകും. കിടപ്പ് രോഗികൾ ഉൾപ്പെടെയുള്ളവരെ പരിചരിക്കാൻ ശാരീരിക ക്ഷമതയുള്ളവരായിരിക്കണം.
പ്രായപരിധി 50 വയസ്. അപേക്ഷകർ വയസ്, വിദ്യഭ്യാസ യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം പൂജപ്പുര ജില്ലാ സാമൂഹിക നീതി ഓഫീസിൽ നിശ്ചിത സമയത്തിന് അരമണിക്കൂർ മുമ്പ് എത്തിച്ചേരണം.
മൾട്ടി ടാസ്ക് ജീവനക്കാർ എട്ടാംക്ലാസ് പാസായിരിക്കണം. ജെ.പി.എൻ.എച്ച് ജീവനക്കാർ പ്ലസ് ടു അല്ലെങ്കിൽ തത്തുല്യയോഗ്യതയും ജെ.പി.എൻ.എച്ച് കോഴ്സും പൂർത്തിയാക്കിയിരിക്കണം.
യഥാക്രമം 18,390 രൂപ, 24,520 രൂപയാണ് വേതനം.
ഫോൺ നമ്പർ - 0471 2343241