കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റസില്‍ ജോലി ഒഴിവ് ; യോഗ്യത പത്താം ക്ലാസ്

Job vacancy in Kerala State Council for Clinical Establishments

കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റസില്‍ ജോലി ഒഴിവ് ; യോഗ്യത പത്താം ക്ലാസ്
Job vacancy in Kerala State Council for Clinical Establishments

കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റസിന്റെ തിരുവനന്തപുരം തൈക്കാടുള്ള സംസ്ഥാന കൗൺസിൽ ഓഫിസിലേക്ക് കരാർ അടിസ്ഥാനത്തിൽ താഴെ
പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.
ഉദ്യോഗപേര്
ക്ലാർക്ക്
ശമ്പളം
ദിവസ വേതനം
755/-
ഒഴിവുകളുടെ എണ്ണം
2
നിയമനരീതി
കരാർ അടിസ്ഥാനത്തിൽ
യോഗ്യത
1. എസ്.എസ്.എൽ.സി അല്ലെങ്കിൽ തുല്യ യോഗ്യത
2. ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ.
3. മലയാളം ഇംഗ്ലീഷ് ടൈപ്പ് റൈറ്റിംഗിലുള്ള പ്രാവിണ്യം
പ്രായപരിധി
18-36 പട്ടികജാതി/പട്ടികവര്‍ഗ്ഗ/മറ്റ് പിന്നോക്കവിഭാഗക്കാര്‍/വിധവകള്‍ എന്നിവര്‍ക്ക് നിയമാനുസൃതമായ വയസ്സ് ഇളവ് അനുവദിക്കുന്നതാണ്.
അപേക്ഷ സമർപ്പിക്കേണ്ട രീതി
ഉദ്യോഗാർത്ഥികൾ കൗൺസിലിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള അപേക്ഷാ ഫോം പൂരിപ്പിച്ച് എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്, യോഗ്യത സർട്ടിഫിക്കറ്റുകൾ. എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ്. ഉൾപ്പെടെ സ്കാൻ ചെയ്ത് PDF- ഫോർമാറ്റിൽ - kscceclerk2022@gmail.com എന്ന Email വിലാസത്തിൽ അയക്കേണ്ടതാണ്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി
20/07/2022 അർദ്ധരാത്രി 12 മണി വരെ തെരഞ്ഞെടുക്കപ്പെടുന്നവരുടെ നിയമനം കൗൺസിൽ കാലകാലങ്ങളിൽ വരുത്തുന്ന ചട്ടങ്ങൾക്കും വ്യവസ്ഥകൾക്കും വിധേയമായിരിക്കും.