ആരോഗ്യവകുപ്പിൽ നിരവധി ഒഴിവുകൾ

vacancies in health department

ആരോഗ്യവകുപ്പിൽ നിരവധി ഒഴിവുകൾ

ആരോഗ്യകേരളം (എൻ.എച്ച്.എം) ഇടുക്കിയുടെ കീഴിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, ഡെവലപ്പ്മെന്റ് തെറാപ്പിസ്റ്റ്, ജൂനിയർ കൺസൾട്ടന്റ്, പീഡിയാട്രിഷ്യൻ, അനസ്തെറ്റിസ്റ്റ് എന്നീ തസ്തികകളിലേക്ക് കരാർ നിയമനം നടത്തുന്നതിന് വാക്ക് ഇൻ ഇന്റർവ്യു നടത്തും.
ജൂലൈ 19 ന് കുയിലിമലയിലെ ജില്ലാ പ്രോഗ്രാം മാനേജർ, ആരോഗ്യകേരളം, ഇടുക്കിയുടെ ഓഫീസിൽ വെച്ചായിരിക്കും അഭിമുഖം.
യോഗ്യരായ ഉദ്യോഗാർഥികൾ അന്നേ ദിവസം രാവിലെ 11 മണിക്ക് യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പുകളുമായി ഹാജരാകണം.
ക്ലിനിക്കൽ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ എം.ഫിൽ, ആർ.സി.ഐ രജിസ്ട്രേഷൻ എന്നിവയാണ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തസ്തികയിലേക്കുളള യോഗ്യത.
പ്രവൃത്തിപരിചയം അഭികാമ്യം. പ്രായപരിധി 2023 ജൂലൈ ഒന്നിന് 40 വയസിൽ കവിയരുത്.
മാസവേതനം 20,000 രൂപയായിരിക്കും.
ഡവലപ്പ്മെന്റ് തെറാപ്പിസ്റ്റ് തസ്തികയിലെക്കുളള യോഗ്യത അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം, ക്ലിനിക്കൽ ചൈൽഡ് ഡെവലപ്പ്മെന്റൽ പി.ജി ഡിപ്ലോമ അല്ലെങ്കിൽ ഡിപ്ലോമ ഇൻ ക്ലിനിക്കൽ ചൈൽഡ് ഡെവലപ്മെന്റ് എന്നിവയാണ്.
ന്യൂബോൺ ഫോളോഅപ്പ് ക്ലിനിക്കിൽ പ്രവൃത്തിപരിചയം അഭികാമ്യം.
പ്രായപരിധി 2023 ജൂലൈ ഒന്നിന് 40 വയസിൽ കൂടരുത്.
മാസവേതനം 16,180 രൂപയായിരിക്കും.
ജൂനിയർ കൺസൾട്ടന്റ് (എം ആന്റ് ഇ തസ്തികയിലേക്കുളള യോഗ്യത'എം.പി.എച്ചും ബി.ഡി.എസ് അല്ലെങ്കിൽ ബി.എസ്.സി നഴ്സിങ് എന്നിവയാണ്.
ഒരു വർഷ പ്രവൃത്തിപരിചയം അഭികാമ്യം.
നിശ്ചിത യോഗ്യത ഇല്ലാത്തവരുടെ അഭാവത്തിൽ എം.പി.എച്ചും ആയൂർവേദവും ഉള്ളവരെ പരിഗണിക്കും.
പ്രായപരിധി 2023 ജൂലൈ ഒന്നിന് 40 വയസിൽ കൂടരുത്.
മാസവേതനം 25,000 രൂപയായിരിക്കും.
പീഡിയാട്രിഷ്യൻ ഡി.ഇ.ഐസി ഇടുക്കി തസ്തികയിലേക്കുളള യോഗ്യത എം.ഡി അല്ലെങ്കിൽ ഡി.എൻ.ബി പീഡിയാട്രിക്സും ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുമാണ്.
പ്രായപരിധി 2023 ജൂലൈ ഒന്നിന് 65 വയസിൽ കവിയരുത്.
മാസവേതനം 90,000 രൂപയായിരിക്കും.
അനസ്തെറ്റിസ്റ്റ് തസ്തികയിലേക്കുളള യോഗ്യത അനസ്തേഷ്യയിൽ എം.ഡി അല്ലെങ്കിൽ ഡി.എൻ.ബിയും ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുമാണ്.
പ്രായപരിധി 2023 ജൂലൈ ഒന്നിന് 65 വയസിൽ കവിയരുത്.
മാസവേതനം 65,000 രൂപയായിരിക്കും.
ഫോൺ നമ്പർ
04862 232 221