കേന്ദ്ര ആണവോർജ മന്ത്രാലയത്തിനു കീഴിൽ ഹൈദരാബാദിലുള്ള ഇലക്ട്രോണിക്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ (ഇ.സി.ഐ.എൽ) ട്രേഡ്സ്മാൻ ബി തസ്തികയിലെ 40 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ ട്രേഡുകളിൽ ഒഴിവുണ്ട്.
ഒഴിവുകൾ
ഇലക്ട്രോണിക് മെക്കാനിക്/ ആർ.ആൻഡ് ടി.വി. -11
ഫിറ്റർ - 12
ഇലക്ട്രീഷ്യൻ - 3
മെഷീനിസ്റ്റ് - 10
ടർണർ - 4
യോഗ്യത
പത്താം ക്ലാസ് തത്തുല്യവും, ഐ.ടി.ഐ. സർട്ടിഫിക്കറ്റും (എൻ.ടി.സി) എൻ.എ.സി.യും. അല്ലെങ്കിൽ പത്താം ക്ലാസ് തത്തുല്യവും ഐ.ടി.ഐ. സർട്ടിഫിക്കറ്റും (എൻ.ടി.സി) മാനുഫാക്ചറിങ് മേഖലയിൽ ഒരുവർഷത്തെ പ്രവർത്തനപരിചയവും.
പ്രായപരിധി
28 വയസ്സ്. (എസ്.സി, എസ്.ടി, ഒ.ബി.സി. വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും വിമുക്തഭടർക്കും നിയമാനുസൃത വയസ്സിളവ് ലഭിക്കും)
ട്രേഡ്സമാനു പുറമെ വെഹിക്കിൾസ് ഡ്രൈവറുടെ നാല് ലൈറ്റ് ഒഴിവിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.
അപേക്ഷ ഓൺലൈനായി സമർപ്പിക്കുക. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി - ജൂണ്‍ 25