സംസ്ഥാന സർക്കാർ സ്ഥാപനമായ ഔഷധിയിൽ 328 ഒഴിവുകള്‍
ഇതിൽ 310 ഒഴിവുകൾ മെഷീൻ ഓപ്പറേറ്റർ തസ്തികയിലാണ്.
താത്കാലിക അടിസ്ഥാനത്തിലാണ് നിയമനം.
തസ്തിക,ഒഴിവുകളുടെ എണ്ണം,യോഗ്യത, പ്രായം, ശമ്പളം എന്ന ക്രമത്തിൽ ചുവടെ.
മെഷീൻ ഓപ്പറേറ്റർ/ഷിഫ്റ്റ് ഓപ്പറേറ്റർ
ഒഴിവുകകളുടെ എണ്ണം
310
യോഗ്യത
ഐ.ടി.ഐ./ഐ.ടി.സി./പ്ലസ്
പ്രായപരിധി
18 - 41
ശമ്പളം
12950 രൂപ.
പുരുഷൻമാർക്ക് മാത്രം അപേക്ഷിക്കാം.
300 ഒഴിവ് തൃശ്ശൂരിലെ കുട്ടനെല്ലൂരിലും
10 ഒഴിവ് തിരുവനന്തപുരത്തെ മുട്ടത്തറയിലുമാണ്.
അപ്രന്റിസ്
ഒഴിവുകകളുടെ എണ്ണം
15
യോഗ്യത
ഏഴാം ക്ലാസ്
പ്രായപരിധി
18 - 41
ശമ്പളം
12550 രൂപ
ഒഴിവ്
തിരുവനന്തപുരത്തെ മുട്ടത്തറയിൽ.
ടെക്നീഷ്യൻ
ഒഴിവുകകളുടെ എണ്ണം
2
യോഗ്യത
ഡിപ്ലോമ/ഐ.ടി.ഐ. (ഇലക്ട്രിക്കൽ/മെക്കാനിക്കൽ), രണ്ട് വർഷത്തെ പ്രവൃത്തി പരിചയം.
പ്രായപരിധി
20-41
ശമ്പളം
12550 രൂപ.
ഒഴിവ്
തിരുവനന്തപുരത്തെ മുട്ടത്തറയിൽ.
ഇലക്ട്രീഷ്യൻ
ഒഴിവുകകളുടെ എണ്ണം
1
യോഗ്യത
ഐ.ടി.ഐ. ഇലക്ട്രീഷ്യൻ, ഹൈടെൻഷൻ ഉപഭോക്താവായ ഫാക്ടറിയിൽ ഇലക്ട്രിക്കൽ വിഭാഗത്തിൽ ജോലി ചെയ്ത മൂന്നുവർഷത്തെ പരിചയം.
പ്രായപരിധി
21-41
ശമ്പളം
14750 രൂപ.
ഒഴിവ്
തിരുവനന്തപുരത്തെ മുട്ടത്തറയിൽ
അർഹരായ വിഭാഗക്കാർക്ക് വയസ്സിൽ ഇളവ് ലഭിക്കും.
വയസ്സ്, ജാതി, വിദ്യാഭ്യാസ യോഗ്യത തുടങ്ങിയവ തെളിയിക്കുന്ന സർട്ടി ഫിക്കറ്റുകളുടെ കോപ്പി സഹിതം,
ഔഷധി,
ഫാർമസ്യൂട്ടിക്കൽ കോർപ്പറേഷൻ,
കുട്ടനെല്ലൂർ
തൃശ്ശൂർ - 680014 എന്ന വിലാസത്തിൽ അയയ്ക്കണം.
അപേക്ഷയിൽ തസ്തിക, ഫോൺ നമ്പർ, ഏത് സ്ഥലത്തേക്കുള്ള അപേക്ഷ എന്നിവ വ്യക്തമായി രേഖപ്പെടുത്തണം.
ഫോൺ: 0487-2459800
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി
ജനുവരി 31.