കണ്ണൂർ: സാമൂഹ്യ നീതി വകുപ്പിന് കീഴിലുള്ള കണ്ണൂർ ഗവ.വൃദ്ധസദനത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഫീമെയിൽ ആന്റ് മെയിൽ നഴ്സിനെയും ലാബ് ടെക്നീഷ്യനെയും നിയമിക്കുന്നു.
സ്റ്റാഫ് നഴ്സിന് അംഗീകൃത നഴ്സിങ് ബിരുദം അല്ലെങ്കിൽ ജി എൻ എം കോഴ്സും ലാബ് ടെക്നീഷ്യന് ഡി എം ഇ അംഗീകാരമുള്ള ഡി എം എൽ ടി അല്ലെങ്കിൽ ബി എസ് സി എം എൽ ടിയുമാണ് യോഗ്യത.
അഭിമുഖം ജൂൺ മൂന്നിന് രാവിലെ ഒന്നത് മണിക്ക് കണ്ണൂർ ഗവ.വൃദ്ധസദനത്തിൽ നടക്കും.
ഫോൺ നമ്പർ
0497-2771300